Posts

മാധ്യമ പ്രവർത്തനം 

"Journalism, is history at a hurry" എന്നാണ് വിലയിരുത്തപ്പെടുന്നത്. TV പ്രധാന മാധ്യമമായതോടെ " Journalism, is Journalism at a hurry" എന്ന മട്ടിൽ ആയിരിക്കുകയാണ് കാര്യങ്ങൾ. തങ്ങൾ എഴുതുന്ന വാർത്തകൾ നാളെ ചരിത്രമായി മാറും എന്ന ഉൾകാഴ്ചയോടെ വേണം ഒരു മാധ്യമ പ്രവർത്തകൻ തന്റെ ജോലി നിർവ്വഹിക്കാൻ . എന്നാൽ ധൃതി പിടിച്ച ജേർണലിസം നടത്തുമ്പോൾ ആ തൊഴിലിന് നഷ്ടപ്പെടുന്നത് അതിന്റെ ആത്മാവിനെയാണ്.

കർക്കിടക വാവ്

Image
മണ്‍മറഞ്ഞവരുടെ ആത്മശാന്തിക്കായി ബലികര്‍മങ്ങള്‍ നടത്തുന്ന പുണ്യദിനം.

പരേതാത്മാക്കള്‍ക്ക് വേണ്ടിയുള്ള യജ്ഞത്തിന്‍റെ ഭാഗമാണ് ശ്രാദ്ധക്രിയ. നമ്മുടെ പൂര്‍വികരായ പിതൃക്കള്‍, പിതൃലോകവാസികളാണ്.

ദക്ഷിണായന പുണ്യകാലത്തിലെ പ്രഥമ അമാവാസി ദിനമായ കര്‍ക്കടകവാവ് ദിവസം പിതൃയാനത്തിന്‍റെ പ്രവേശന കവാടമാണ്. പിതൃകര്‍മങ്ങള്‍ക്ക് വിശിഷ്ടദിനമായി കരുതിപോരുന്നത്. ഈ കാരണം കൊണ്ടാണ് കര്‍ക്കടകമാസത്തിലെ കറുത്ത വാവിന് ഏറെ പ്രസക്തി. പിതൃക്കളോടുള്ള കടമ നിറവേറ്റാന്‍ ഏറ്റവും അനുയോജ്യമായ ദിനമാണ് ഇത്.

ഭാരതപ്പുഴയിലാണ് കുരുക്ഷേത്രത്തില്‍ മരിച്ച ഉറ്റവരുടെ ആത്മശാന്തിക്കായി പഞ്ചപാണ്ഡവര്‍ ബലിതര്‍പ്പണം നടത്തിയത് .

വയനാട്ടില്‍ മാനന്തവാടിക്കടുത്ത തിരുനെല്ലി ക്ഷേത്രത്തിനൊടു ചേര്‍ന്ന പാപനാശിനിയില്‍ ശ്രീരാമനും ലക്ഷ്മണനും വനവാസത്തിന്‍റെ തുടക്കത്തില്‍ ദശരഥനു വേണ്ടി പിതൃതര്‍പ്പണം നടത്തി എന്നാണ്‍ വിശ്വാസം. പാപനാശിനി ബലിതര്‍പ്പണത്തിന്‍ പ്രസിദ്ധമാവന്‍ ഒരു കാരണമിതാണ്.

''അനേക ജന്മാര്‍ജിതം കര്‍മം ശുഭം വായദിവാശുഭം
തസ്വ പംക്‌തി ഗ്രഹാസ്സര്‍വേ സൂചയന്തി ഇഹ ജന്മനി'' -

അനവധി ജന്മജന്മാന്തരങ്ങളിലെ കര്‍മഫലങ്ങള്‍ ഈ ജന്മത്തിലെ അനുഭവങ്ങളെ സ്വാധീനി…

ശിവാലയ ഓട്ടം

Image
ശിവരാത്രിയോടനുബന്ധിച്ച് പന്ത്രണ്ട് ശിവാലയങ്ങളുമായി ബന്ധിപ്പിച്ച് നടത്തുന്ന ആചാരം. "ഗോവിന്ദാ ഗോപാലാ' എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങ്. ശിവക്ഷേത്രങ്ങളില്‍ വൈഷ്ണവ നാമമുച്ചരിച്ച് നടത്തുന്ന കര്‍മ്മം. വൈഷ്ണവ ശൈവ സമന്വയം കൂടിയാണിത്.
കന്യാകുമാരി ജില്ലയിലെ 12 ശിവക്ഷേത്രങ്ങളില്‍ ശിവരാത്രിയോടനുബന്ധിച്ച് ദര്‍ശനം നടത്തുന്നതാണ് ശിവാലയ ഓട്ടം എന്ന പേരില്‍ പ്രസിദ്ധമായത്. ശിവഭക്തനായ വ്യാഘ്രപാദമുനി മുന്‍ജന്മത്തില്‍ ഗൗതമമുനിയായിരുന്നു. അദ്ദേഹം ശിവനെ ദീര്‍ഘകാലം തപസ് ചെയ്ത് രണ്ട് വരങ്ങള്‍ സമ്പാദിച്ചു. ഒന്ന് കൈനഖങ്ങളില്‍ കണ്ണ് വേണം ശിവപൂജയ്ക്ക് പോറലേല്ക്കാത്ത പൂക്കളിറുക്കാന്‍ രണ്ട് കാലില്‍ പുലിയെപ്പോലെ നഖങ്ങളുള്ള പാദങ്ങള്‍ വേണം. ഏത് മരത്തിലും കയറി പൂജയ്ക്ക് വേണ്ടുന്ന പൂക്കള്‍ ശേഖരിക്കാന്‍. അങ്ങിനെയാണ് വ്യാഘ്രപാദമുനിയെന്ന പേര് സിദ്ധിച്ചത്. കുരുക്ഷേത്ര യുദ്ധം കഴിഞ്ഞ് പാണ്ഡവര്‍ അശ്വമേധയാഗം നടത്തി. ശ്രീകൃഷ്ണന്‍റെ നിര്‍ദ്ദേശപ്രകാരം ഭീമസേനന്‍ വ്യാഘ്രപാദമുനിയെ യജ്ഞത്തിന് ക്ഷണിക്കാനായി പോയി. ശ്രീകൃഷ്ണന്‍ ഭീമസേനനെ പന്ത്രണ്ട് രു…

അശോക്‌ നഗറിലെ ചിത്രശലഭങ്ങള്‍

Image
അങ്ങ് കിഴക്കന്‍ മലനിരകളിലെ കട്ടിമഞ്ഞിന്‍റെ പാട മാഞ്ഞുമാഞ്ഞ്‌ പോകുന്നു. രാപ്പാടികളുടെ സംഗീത സദിര്  അവസാനിച്ചിരിക്കുന്നു. ഇരുട്ട് ഒരു ചാരനിറത്തിന്‍റെ അര്‍ദ്ധതാര്യതയായി രൂപാന്തപ്പെട്ടിരിക്കുന്നു. പുലര്‍കാലത്തിന്‍റെ തണുത്തുറഞ്ഞ നിശബ്ദമായ അന്തരീക്ഷത്തില്‍ കാക്കകളും മറ്റ് പറവകളും ഉണര്‍ന്ന് ഒച്ചവെച്ചു തുടങ്ങി.

പുറത്ത് ചെമ്മണ്‍പാത സജീവമായിത്തുടങ്ങി.   ഇന്ന് ഗ്രാമത്തിന്‍റെ ചന്തദിവസമാണ്. ചക്രത്തിന്‍റെ കരച്ചിലും കുടമണിയൊച്ചയുമായി ഇഴഞ്ഞുനീങ്ങുന്ന കാളവണ്ടികളില്‍ നിറയെ പച്ചക്കറികള്‍ കയറ്റിയിരിക്കുന്നു.  പാതയോരത്തെ ചായക്കടയില്‍ വിളക്കുകളും കുശിനിക്കാരും ടേപ്പ് റിക്കാര്‍ഡും ഉണര്‍ന്നു കഴിഞ്ഞു.

കാറ്റില്ല.  മുല്ലവള്ളിയെ വേളി കഴിച്ച, മുറ്റത്തെ കിളിമരച്ചില്ലകള്‍ ചലനമറ്റ് വിറങ്ങലിച്ചു നില്‍ക്കുന്നു. രാത്രിയില്‍ പെയ്ത് പോയ മഴയുടെ അവശിഷ്ടങ്ങള്‍ പറമ്പിലുണ്ട്. ചെളിവെള്ളക്കുണ്ടുകള്‍, കുതിര്‍ന്ന കപ്പത്തടങ്ങള്‍,മഴവെള്ളം കുത്തിയൊലിച്ചു പോയതിന്‍റെ പാടുകള്‍.  ഇലത്തുമ്പുകളില്‍ ഇറ്റുവീഴാനൊരുബെട്ടു നില്‍ക്കുന്ന നീര്‍ത്തുള്ളികള്‍.

ഭൂമിയുടെ മുഖം മ്ലാനമാണ്.

പൊടുന്നനെ ഒരു നേര്‍ത്ത കാറ്റ് ഓടിവന്ന് കിളിമരച്ചില്ലകളില്‍ ചലനമു…

ഗോമാതാവ്

Image
ഗോമാതാവ് എന്നാ സങ്കല്‍പം ആദികാലം മുതല്‍ ഭാരതീയര്‍ക്കുണ്ടായിരുന്നു. പരിശുദ്ധിയുടെ പര്യായമായി  ഗണിച്ചു പോരുന്ന പശുവിനെ മാതാവായി സങ്കല്‍പ്പിക്കാന്‍ ഒട്ടനവധി കാരണങ്ങളുണ്ട്. പശുവിന്റെ പാല്‍, ചാണകം, മൂത്രം ഇവയെല്ലാം പരിശുദ്ധിയുള്ളതായാണ് സങ്കല്‍പം. കൂടാതെ പശുവിനെ കണി കാണുന്നത് പോലും നന്മയായിട്ടാണ് മുന്‍ തലമുറക്കാര്‍ കണ്ടിരുന്നത്‌. ഊര്‍ജ്ജസ്രോതസ്സായും അതിന്‍റെ പ്രതീകവുമായുമാണ് പശുവിനെ കരുതിപ്പോരുന്നത്. അതുകൊണ്ടാണ് തികച്ചും മാതാവിന്‍റെ സ്ഥാനം നല്‍കി  'ഗോമാതാവ്'  എന്ന് പശുവിനെ വിളിക്കാന്‍ ഭാരതീയത നമ്മെ പ്രേരിപ്പിച്ചത്.  ആദികാലം മുതല്‍ തന്നെ പശുവിനെ പവിത്ര മൃഗമായി കരുതിപ്പോരുന്നുണ്ട്. പശുവിന്‍റെ ഉത്ഭവത്തെപ്പറ്റിയുള്ള കഥകള്‍ കൊച്ചുകുട്ടികള്‍ക്ക് പോലും ഹൃദിസ്ഥമാണ്.

പാലാഴി കടഞ്ഞപ്പോള്‍ ആഴത്തില്‍ നിന്നും ഉയര്‍ന്നുവന്ന കാമധേനുവിന്‍റെയും ശ്രീകൃഷ്ണന്‍ തന്‍റെ മേനിയില്‍ നിന്നും സൃഷ്ടിച്ച കാമാധേനുവിന്‍റെയുമൊക്കെ വേറിട്ട കഥകളും പലര്‍ക്കും അറിയാം. സമസ്ത ദേവന്മാരും ഗോമാതാവിന്‍റെ ശരീരത്തില്‍ വസിക്കുന്നതായാണ് സങ്കല്പം.  ആയ്യുര്‍വേദത്തിലെ പല ഔഷധക്കൂട്ടുകള്‍ക്കും പാലോ പാലുല്‍പ്പന്നങ്ങളോ ചേരുവകളുമാണ്. ഗോപാ…

കാവ്യനഭസ്സിലെ വെള്ളിനക്ഷത്രം - പ്രോമോ

മഹാകവി എം.പി അപ്പനെ കുറിച്ച് മീഡിയാ കെയര്‍  നിര്‍മ്മിച്ച 'കാവ്യനഭസ്സിലെ വെള്ളിനക്ഷത്രം' എന്ന ഡോക്യുമെന്‍ററി ചിത്രത്തിന്‍റെ പ്രോമോ ഫിലിം.

ഇക്കഴിഞ്ഞ ഏപ്രില്‍ 30ന്, തിരുവനന്തപുരത്ത് മസ്ക്കറ്റ് ഹോട്ടലില്‍, സിംഫണി ഹാളില്‍ നടന്ന പ്രഥമ എം.പി അപ്പന്‍ പുരസ്കാരദാനച്ചങ്ങില്‍ വെച്ച് ബഹു: കേരള ആഭ്യന്തരമന്ത്രി ശ്രീ. രമേശ്‌ ചെന്നിത്തല ഈ പ്രോമോ ഫിലിം റിലീസ് ചെയ്തു.

വിവരണം: പ്രൊഫ. അലിയാര്‍.
ആലാപനം: ലക്ഷ്മി ദാസ്‌.
ഛായാഗ്രഹണം: ബൈജു.
ചിത്ര സന്നിവേശം: വിപിന്‍.
രചന, സംവിധാനം: എ.എല്‍ അജികുമാര്‍.

വിവാഹ സമ്മാനം

വളരെ മുന്‍പ് കേട്ട ഒരു കഥയാണിത്.  വിവാഹമോചനം  വര്‍ദ്ധിച്ചുവരുന്ന നമ്മുടെ നാട്ടില്‍ ഈ കഥയ്ക്ക്‌ ഇന്നും പ്രസക്തിയുണ്ടെന്ന് എനിക്ക് തോന്നുന്നു.
മകളുടെ വിവാഹത്തലേന്ന് അമ്മ അവളുടെ കൈയിൽ
ഒരു ബാങ്ക് പാസ്ബുക്ക് നല്കിയിട്ട് പറഞ്ഞു:  ''നിന്‍റെ വിവാഹത്തിന്‍റെ ഓർമക്കായി ഞാൻ ആരംഭിച്ച അക്കൗണ്ടാണ്. ജീവിതത്തിൽ സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകുമ്പോൾ ഒരു തുക നിക്ഷേപിക്കണം.  പാസ്ബുക്കിന്‍റെ മറുവശത്ത് എന്തിനാണത് നിക്ഷേപിക്കുന്നതെന്ന് എഴുതുകയും വേണം.'' 
മകൾസന്തോഷത്തോടെ സമ്മതിച്ചു. 
അവളത് തുറന്നുനോക്കിയപ്പോൾ തലേദിവസത്തെ തീയതിയിൽ 1000 രൂപ നിക്ഷേപിച്ചിട്ടുണ്ട്. മറുഭാഗത്ത് വിവാഹത്തിന്‍റെ ഓർമ്മയ്ക്ക് എന്ന് എഴുതിയിരുന്നു.
മൂന്ന് വർഷങ്ങൾക്കുശേഷം, ഒരു ദിവസം രാവിലെ മകൾ അമ്മയ്ക്ക് ഫോൺചെയ്ത് 
തങ്ങൾ പിരിയാൻ തീരുമാനിച്ച വിവരം അറിയിച്ചു.
''എന്താണ് കാരണം?'' അമ്മ ചോദിച്ചു.
ഇങ്ങനെ ഒരാളുടെ കൂടെ ഇത്രയും കാലം എങ്ങനെ ജീവിച്ചു എന്നാണ് ഞാനിപ്പോൾ അത്ഭുതപ്പെടുന്നതെന്നായിരുന്നു അതിന് നല്കിയ മറുപടി.  
അമ്മ എത്ര സമാധിനിപ്പിച്ചിട്ടും  മകൾ തീരുമാനത്തിൽ