Monday 31 December 2018

ന്യൂ ഇയർ ആഘോഷങ്ങൾ എന്തിനുവേണ്ടി?


                                         
                                  ന്യൂ ഇയർ ആഘോഷങ്ങൾ എന്തിനുവേണ്ടി? 


'ന്യൂ ഇയർ' ഏതൊരു ദിവസത്തെയും പോലെ അതൊരു സാധാരണ ദിനം മാത്രമാണെന്ന് കരുതുന്നവരും അത്‌ ആഘോഷമാക്കുന്നതിനു വേണ്ടി കാത്തിരിക്കുന്നവരുമുണ്ട്. ഇതിൽ ഏത്‌  വിഭാഗത്തിൽപ്പെടണമെന്നത് നമ്മുടെ ചോയ്സ് ആണ്. നമുക്ക് ന്യൂ ഇയർ ആഘോഷിക്കാം; ആഘോഷിക്കാതിരിക്കാം!

യഥാർത്ഥത്തിൽ എന്തിനാണ് നാം ന്യൂ ഇയർ ആഘോഷിക്കുന്നത്? എന്തിനാണ് ഈ ന്യൂ ഇയർ പാർട്ടികൾ?

മുൻ വർഷങ്ങളിൽ, നമുക്ക് കഴിയില്ല എന്ന് നാം കരുതിയിരുന്ന, അല്ലെങ്കിൽ, ഒരു സ്വപ്നമായി മനസ്സിൽ കൊണ്ടുനടന്നിരുന്ന പലകാര്യങ്ങളും നമ്മൾ ചെയ്തു. മികച്ചതെന്ന് ചിന്തിച്ചിരുന്ന പലകാര്യങ്ങളും നാം നേടിയെടുത്തു. ഈ നേട്ടങ്ങൾക്കെല്ലാം നാം നമുക്ക് നൽകുന്ന റിവാർഡ് ആണ് ഈ പാർട്ടികൾ... ഈ ആഘോഷങ്ങൾ.

നാം നമുക്ക് നൽകുന്ന ഈ റിവാർഡുകൾ, പുതുവർഷത്തിലെ പുതിയ നേട്ടങ്ങൾക്കായി നമ്മെ പ്രചോദിപ്പിക്കും. എന്നാൽ, നേട്ടങ്ങൾക്ക് നാം സ്വയം നൽകുന്ന ഈ റിവാർഡ്... ഈ ആഘോഷം അതെല്ലാം വിജയിച്ചവന്റെ കഥയാണ്. എന്നാൽ, പ്രത്യേകിച്ചൊരു മേന്മയും അവകാശപ്പെടാനില്ലാത്ത ഒരു വിഭാഗമുണ്ട്. പ്രഭാതത്തിലെ ടീ വിത്  ന്യൂസ് പേപ്പറിൽ തുടങ്ങി രാത്രിയിലെ ചാറ്റിങ്ങിൽ അവസാനിക്കുന്ന ദിവസങ്ങളെ  പേറിനടക്കുന്നവർ, പ്രതേകിച്ച് ഒരു ലക്ഷ്യവും നേടാത്തവർ, ഒരു ലക്ഷ്യവും നേടാൻ ശ്രമം നടത്താത്തവർ, കലണ്ടർ നോക്കി മാസങ്ങൾ ഇപ്പോൾ, പഴയതുപോലല്ല, വളരെ വേഗമാണ് പോകുന്നതെന്ന് പറഞ്ഞ് നിശ്വസിക്കുന്നവർ. അവർക്കും മാറ്റത്തിനുള്ളതാണ്, മാറാനുള്ള അവസരമാണ്  പുതുവർഷം.

രാത്രിയിലെ ശബ്ദഘോഷങ്ങൾക്കു  മുമ്പായി ഒരുനിമിഷം നമുക്ക് ഈ പോകുന്ന  വർഷത്തെ അളക്കാം. നമ്മുടെ ഇന്നലെകളെ നമുക്ക് വിലയിരുത്താം. അതിനായി, നമ്മളോടുതന്നെ, നമുക്ക് ചില ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ട്.

'എന്റെ പുരോഗതിക്കായി കടന്നുപോകുന്ന ഈ വർഷം ഞാൻ എന്തു ചെയ്തു?' ഞാൻ ഓഫീസിൽ പോയി അല്ലെങ്കിൽ കോളേജിലോ സ്കൂളിലോ പോയി എന്നൊന്നുമല്ല. അതുക്കും മേലെ എന്തുചെയ്തു എന്നതാണ് ചോദ്യം.  കടന്നുപോകുന്ന വർഷത്തിൽ വായിച്ച പേർസണൽ ഡെവലപ് മെന്റ് ബുക്കുകൾ മനസ്സിൽ തെളിയുന്നുവെങ്കിൽ അതൊരു മേന്മയാണ്; അതൊരു വളർച്ചയാണ്.  മോർണിംഗ് വോക് മുതൽ സ്‌കിൽ ഡെവലപ്മെന്റ്  വരെ, കടന്നുപോകുന്ന വർഷം നാം ചെയ്തതെല്ലാം.

എനിക്കൊരു ലക്ഷ്യമുണ്ട്. ജീവിതാഭിലാഷമായ ആ ലക്ഷ്യം നേടാൻ കടന്നുപോകുന്ന വർഷം ഞാൻ എന്തൊക്കെ ചെയ്തു? വിടപറയുന്ന ഈ വർഷം ഞാൻ പുതുതായി എന്തൊക്കെ പഠിച്ചു? അവിയലുണ്ടാക്കാൻ പഠിച്ചു എന്നാണ് ഉത്തരമെങ്കിലും അത്‌ വേർപിരിയുന്ന വർഷം നൽകിയ അനുഗ്രഹമാണെന്ന് അറിയുക.

പോയ്മറയുന്ന ഈ വർഷത്തിൽ ഞാൻ ഏതെല്ലാം മേഖലയിലായിരുന്നു പരാജയമറിഞ്ഞത്?  പ്രമോഷന്റെ കാര്യത്തിൽ - ഞാൻ ജോലിയിൽ വേണ്ടത്ര തിളങ്ങിയില്ല. ഞാൻ സമയനിഷ്ഠ പാലിച്ചില്ല,  ആരോഗ്യത്തിന്റെ കാര്യത്തിൽ - ഞാൻ വ്യായാമം ചെയ്തില്ല. ഞാൻ ഡയറ്റൊന്നും നോക്കിയില്ല. പ്രസംഗവേദിയിൽ, മാതമാറ്റിക്സിന്റെ കാര്യത്തിൽ ഒക്കെ ഞാൻ ഒരു പരാജയമായിരുന്നു. അങ്ങനെതുടങ്ങി നിരവധി പരാജയങ്ങൾ!

നമ്മൾ നമ്മളോടുതന്നെ ചോദിക്കുന്ന ഈ ചോദ്യങ്ങൾ നമ്മളെ ഓർമ്മിപ്പിക്കും, നമ്മുടെ ബലഹീനതകൾ. പൊയ്പോകുന്ന ഈ വർഷം നമ്മുടെ ലക്ഷ്യങ്ങൾ നേടാൻ സ്വപ്നം കാണുകയല്ലാതെ മറ്റൊന്നും ചെയ്തില്ലെങ്കിൽ,  പുതുതായി നം ഒന്നും പഠിച്ചില്ലെങ്കിൽ, ഓർത്തുവെയ്ക്കാൻ ഒരു നാഴികക്കല്ലും ഉണ്ടാക്കിയെടുത്തിട്ടില്ലെങ്കിൽ, അത്‌ തിരുത്താനുള്ള സമയമാണ് ഈ ന്യൂ ഇയർ.

പ്രഭാതത്തിൽ മാലിന്യവും വഹിച്ചുകൊണ്ട് ആശ്രമത്തിലൂടെ കടന്നുപോകുന്ന ഗുരുവിനെകണ്ട ശിഷ്യൻ സങ്കടത്തോടെ വിചാരിച്ചു : 'ഇത്രയും വലിയ മനുഷ്യനാണ് ഈ മാലിന്യം വഹിച്ചു നടക്കുന്നത്.'സായാഹ്നത്തിൽ ഗുരുവിനോട് ശിഷ്യൻ ചോദിച്ചു : "ഇത്രയും വലിയ മനുഷ്യനായ അങ്ങ് എന്തിന് ഇതുപോലുള്ള പണികൾ ചെയ്യുന്നു? " ശിഷ്യന്റെ ചോദ്യം കേട്ട് ഒന്ന് ചിരിച്ചുകൊണ്ട് ഗുരു ഇപ്രകാരം പറഞ്ഞു : "ഞാൻ പ്രഭാതത്തിൽ തന്നെ ആ മാലിന്യങ്ങൾ മറവുചെയ്തിരുന്നു. നീ പിന്നെയും എന്തിന് അത്‌ ചുമന്ന് നടക്കുന്നത്?

2018 -ലെ മാലിന്യങ്ങളെ  എന്തിനാണ് 2019 -ലേക്ക് ചുമക്കുന്നത്? അത്‌ ഇവിടെ ഉപേക്ഷിക്കാനുള്ളതാണ് ഈ 2018 -ൽ.

Happy New Year

No comments:

Post a Comment

അരവിന്ദന്റെ അതിഥികള്‍

                                                    അരവിന്ദന്റെ അതിഥികള്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിന്റെ സമീപത്തായി മാധവേട്ടനും (ശ...