'അഗ്രവശി' ആയിരിക്കേണ്ടതിന്റെ ആവശ്യകത
സ്വയം താല്പര്യമെടുത്ത് ഒരു പ്രത്യേക സാഹചര്യം നിയന്ത്രക്കുക എന്നാൽ വളരെ മികച്ച സ്വഭാവശീലമാണ്. സ്വന്തം ജീവിതത്തിലും തൊഴിലിലും ഓർമ്മിക്കത്തക്ക ബന്ധങ്ങൾ ഇതു നമുക്കു നൽകും. ഇങ്ങനെ ഒരു സ്വഭാവശീലമുള്ളയാളുമായി ഇടപാടുകൾ നടത്താൻ ആരും ഇഷ്ടപ്പെടും.
എന്നാൽ പ്രഥമവും പ്രധാനപ്പെട്ടതുമായ ഒരു കാര്യം ഈ സ്വഭാവസവിശേഷതയുള്ളയാൾ രാജാവിനെപ്പോലെത്തന്നെ തികഞ്ഞ ആത്മവിശ്വാസമുള്ളയാളായിരിക്കുമെന്നതാണ്. തന്നെപ്പറ്റി ഉറപ്പില്ലാത്ത ഒരാൾ ഹസ്തദാനത്തിനായി ആദ്യം തുനിയില്ല. ഈ ആത്മവിശ്വാസം താൻ ആരാണ് എന്നതിലല്ല; മറിച്ച് ആരുമായാണോ സംസാരിക്കുന്നത്, ആ സംസാരം എങ്ങോട്ട് നയിക്കും എന്നതിലാണ്. ഞാൻ കൈ നീട്ടിക്കഴിഞ്ഞാൽ എന്തെങ്കിലും ഏറ്റെടുക്കേണ്ടിവരുമോ? അവർ ആവശ്യപ്പെടുന്നത് എനിക്ക് നൽകാൻ കഴിയുമോ? ഇത്തരം പ്രതിജ്ഞാബദ്ധതകളെ കുറിച്ചുള്ള ഭയം നമ്മെ പുറകോട്ടു വലിക്കും. നമ്മുടെ കൈകളെയും വാക്കുകളെയും അത് നമ്മളിൽത്തന്നെ പിടിച്ചുകെട്ടും.
No comments:
Post a Comment